ഇടുക്കി അണക്കര സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകന്‍ ചൂരല്‍ കൊണ്ട് അടിക്കുകയും, മുട്ടില്‍ നിര്‍ത്തിച്ച ശേഷം കാലില്‍ ചവിട്ടുകയും ചെയ്തതായാണ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നത്.
മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി നിലവില്‍ വണ്ടന്‍മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വണ്ടന്‍മേട് പോലീസ്, ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. അതേസമയം, കുട്ടിക്ക് നേരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തിവരികയാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ചൂരല്‍ കൊണ്ട് അടിച്ചു; മുട്ടില്‍ നിര്‍ത്തി കാലില്‍ ചവിട്ടി; ഇടുക്കിയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി