Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജപ്തി ഭീഷണി ഒഴിഞ്ഞു; എം.കെ. മുനീറിന്റെ 'ക്രെസന്റ് ഹൗസ്' സംരക്ഷിച്ച് മുസ്‌ലിം ലീഗ്.

ജപ്തി ഭീഷണി ഒഴിഞ്ഞു; എം.കെ. മുനീറിന്റെ 'ക്രെസന്റ് ഹൗസ്' സംരക്ഷിച്ച് മുസ്‌ലിം ലീഗ്.
   

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീടിന് മേലുണ്ടായിരുന്ന ജപ്തി ഭീഷണി പാർട്ടി ഇടപെടലിലൂടെ ഒഴിവായി. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലുണ്ടായിരുന്ന 49 ലക്ഷം രൂപയുടെ വായ്പ കുടിശ്ശിക മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം അടച്ചുതീർത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ നേരിട്ട് ഇടപെടുകയും മുനീറുമായി ആശയവിനിമയം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് പണം ലീഗ് അടച്ചത്.

നടക്കാവ് ക്രോസ് റോഡിലെ മുനീറിന്റെ വസതിയായ 'ക്രെസന്റ് ഹൗസി'ന് മാർച്ച് 31-നകം പണമടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. 2011-ൽ വീട് പുനർനിർമ്മാണത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ നേരിട്ട സാമ്പത്തിക പ്രയാസങ്ങളാണ് പ്രതിസന്ധിക്ക് കാരണമായത്. "ഇനി വിൽക്കാൻ ഒന്നുമില്ലെന്നും മറ്റ് മാർഗങ്ങൾ തേടണമെന്നും" മുനീർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചിരുന്നു. വ്യക്തിപരമായ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം എങ്കിലും, മുതിർന്ന നേതാവിനെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in