മമ്മൂട്ടി കമ്പനിയുടെ ഒന്‍പതാം ചിത്രം; നിതീഷ് സഹദേവ് ചിത്രത്തിന് കുംഭകോണത്ത് തുടക്കം
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ 23-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ആരംഭിക്കും. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഔദ്യോഗിക പൂജാ ചടങ്ങുകള്‍ ഇന്ന് നടന്നു.
'ഫാലിമി' എന്ന ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിനായി മലയാളി പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മികച്ച അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. തല്ലുമാല, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തല്ലുമാല, പ്രേമലു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.