Logo
Thu, Jul 09, 2026 • 10:53 PM
LIVE TV
Watch

No business videos available

No Middle East videos available

ചിരഞ്ജീവി - ബോബി കൊല്ലി ചിത്രം ചിരു 158 ; മഴയില്‍ 12 മണിക്കൂര്‍ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2026
1 min read
SHARE:
SAVE: Login to save

ചിരഞ്ജീവി - ബോബി കൊല്ലി ചിത്രം ചിരു 158 ; മഴയില്‍ 12 മണിക്കൂര്‍ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

സിനിമാലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കഠിനാധ്വാനവും സിനിമയോടുള്ള പ്രതിബദ്ധതയും വീണ്ടും വാര്‍ത്തയാകുന്നു. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബോബി കൊല്ലി സംവിധാനം ചെയ്യുന്ന, താത്കാലികമായി 'ചിരു 158' അഥവാ 'ചിരുബോബി 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അതിശക്തമായൊരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷന്‍ ബ്ലോക്കുകളിലൊന്നായി മാറാന്‍ പോകുന്ന ഈ വന്‍ ഷെഡ്യൂളിലൂടെ തന്റെ അടങ്ങാത്ത സിനിമാ അഭിനിവേശം എത്രത്തോളമുണ്ടെന്ന് മെഗാസ്റ്റാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്‌സ് രാം-ലക്ഷ്മണ്‍ ടീം ഡിസൈന്‍ ചെയ്ത ഈ അതിശക്തമായ സംഘട്ടന രംഗം വലിയ കാന്‍വാസില്‍ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ചിത്രീകരണത്തിനായി രാവിലെ 9 മണിക്ക് ലൊക്കേഷനില്‍ എത്തിയ ചിരഞ്ജീവി, ഏകദേശം 12 മണിക്കൂറോളമാണ് തുടര്‍ച്ചയായി മഴയില്‍ നനഞ്ഞ് ആക്ഷന്‍ രംഗങ്ങളില്‍ പങ്കെടുത്തത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമായിരുന്ന സാഹചര്യത്തിലും, ഒരു ചെറിയ ഉച്ചഭക്ഷണ ഇടവേള മാത്രം എടുത്തുകൊണ്ട് അതിശയിപ്പിക്കുന്ന ഊര്‍ജ്ജത്തോടും കൃത്യതയോടും കൂടിയാണ് അദ്ദേഹം ഈ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ടേക്ക് മുതല്‍ അവസാന ടേക്ക് വരെ ഒരേ ആവേശം നിലനിര്‍ത്തിയ ചിരഞ്ജീവിയുടെ അച്ചടക്കവും സഹിഷ്ണുതയും ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും പ്രശംസ പിടിച്ചുപറ്റി.

'വാള്‍ട്ടെയര്‍ വീരയ്യ' എന്ന ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ആരാധകര്‍ക്ക് തിയേറ്ററുകളില്‍ വന്‍ ആവേശക്കൊടുമുടി സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി വന്‍കിട പ്രോജക്റ്റുകള്‍ സമ്മാനിച്ച കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ തെലുങ്ക് സംരംഭമാണ് ഈ ചിത്രം. വെങ്കട്ട് കെ. നാരായണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജന്‍ നായികയായി എത്തുന്നു എന്ന സവിശേഷതയുമുണ്ട്. ആക്ഷന്‍, ഇമോഷന്‍, മാസ് ഘടകങ്ങള്‍ നിറഞ്ഞ ഈ മെഗാ മാസ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും, ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ ടീസര്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10