Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചു; നടന്‍ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചു; നടന്‍ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര പോലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗില്‍, വിനായകനെതിരെ കേസെടുക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബോംബെയില്‍ ജോലി ചെയ്യുന്ന മാവേലിക്കര തഴക്കര സ്വദേശിയായ രതീഷ് കുമാറിന്റെ മകളുടെ പരാതിയിലാണ് പോലീസിന്റെ നടപടി. വിനായകനെ വിമര്‍ശിച്ചുകൊണ്ട് രതീഷ് കുമാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് രതീഷിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം നടന്‍ വിനായകന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പരസ്യമായി പങ്കുവെച്ചത്.

നടന്റെ ഈ പ്രവൃത്തി കാരണം തനിക്കും തന്റെ മകള്‍ക്കും വലിയ രീതിയില്‍ മാനഹാനി സംഭവിക്കുന്ന സാഹചര്യമുണ്ടായെന്ന് പെണ്‍കുട്ടിയും കുടുംബവും പരാതിയില്‍ വ്യക്തമാക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, മാനനഷ്ടം, വ്യക്തിത്വ മോഷണം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിനായകനെതിരെ മാവേലിക്കര പോലീസ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in