RAMESH CHENNITHALA| 'സിപിഎമ്മിന്‍റെ തണലില്‍ മാഫിയകളും ഗുണ്ടകളും അഴിഞ്ഞാടുന്നു; നിലമ്പൂരിലേത് കൊള്ള ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടം'- രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read
•
Updated: June 09, 2026
കേരളത്തിന് നഷ്ടപ്പെട്ട ഒന്‍പതു വര്‍ഷം തിരിച്ചെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്ന ഒരു ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇതുപോലെ ക്രമസമാധാനം തകര്‍ന്ന ഒരു കാലഘട്ടം വേറെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ തണലില്‍ മാഫിയകളും ഗുണ്ടകളും അഴിഞ്ഞാടുന്നു. കേരള ജനത ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിന്റെ കേളികൊട്ട് നിലമ്പൂരില്‍ ഉയരുകയാണ്. അഴിമതിയും കൊള്ളയും നടത്തുന്ന ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. ഈ കൊള്ള ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം നടത്തി ബഹുദൂരം മുന്നിലാണ് യുഡിഎഫ്. ഇന്നലെയായിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ ചിത്രം തെളിഞ്ഞിരിക്കുകയാണ്. വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ ഭരണപരാജയവും ജനവിരുദ്ധ നയങ്ങളും ഒന്നൊന്നായി തുറന്നുകാട്ടിയുള്ള യുഡിഎഫ് പ്രചരണത്തിന് മുന്നില്‍ അടിപതറിയ സിപിഎം പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ അനാവശ്യ വിവാദങ്ങളും തരംതാണ ആരോപണങ്ങളുമായിട്ടാണ് പ്രചരണം നടത്തുന്നത്. യുഡിഎഫും ഇടതുമുന്നണിയും നേര്‍ക്കുനേര്‍ പോരാടുന്ന നിലമ്പൂരില്‍ 14 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയിട്ടുണ്ടെങ്കിലും പി വി അന്‍വറും ബിജെപി സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും മാളത്തില്‍ ഒളിച്ചാണ് പ്രചരണം നടത്തുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10