Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോടിയേരിക്ക് പകരക്കാരനാകാന്‍ ഗോവിന്ദനായില്ല; തോല്‍വിക്ക് കാരണം പിണറായി: കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

കോടിയേരിക്ക് പകരക്കാരനാകാന്‍ ഗോവിന്ദനായില്ല; തോല്‍വിക്ക് കാരണം പിണറായി:  കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കോടിയേരി ബാലകൃഷ്ണന് പകരക്കാരനാകാന്‍ എം.വി. ഗോവിന്ദന് സാധിച്ചില്ലെന്ന് യോഗം വിലയിരുത്തി. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഗോവിന്ദന്‍ സ്വീകരിക്കുന്ന ശൈലി തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയതായും ഒരു വിഭാഗം.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന വികാരമാണ് യോഗത്തില്‍ പങ്കെടുത്ത പല നേതാക്കളും പങ്കുവെച്ചത്. പിണറായി വിജയനും എം.വി. ഗോവിന്ദനും ചേര്‍ന്നുള്ള ഒരു 'കോക്കസ്' ആണ് നിലവില്‍ സിപിഎമ്മിനെ നയിക്കുന്നതെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. ചുവപ്പുകോട്ടകളുടെ തകര്‍ച്ചയ്ക്ക് കാരണം സിപിഐ അംഗങ്ങള്‍ വ്യാപകമായി യുഡിഎഫിന് അനുകൂലമായി ചെയ്ത ക്രോസ് വോട്ടുകളാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ യോഗത്തില്‍ സൂചിപ്പിച്ചു.

വടക്കന്‍ കേരളത്തില്‍ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്നും ഇത് പാര്‍ട്ടിയുടെ വിജയസാധ്യതകളെ ബാധിച്ചുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അതേസമയം, മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി ഉന്നയിച്ചതിലും അത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിലും സിപിഎം നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കോടിയേരി ബാലകൃഷ്ണനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് എം യോഗത്തിലും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in