Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കായംകുളത്ത് വയോധികയെ ജീവനോടെ കായലില്‍ താഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്

കായംകുളത്ത് വയോധികയെ ജീവനോടെ കായലില്‍ താഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്

കായംകുളത്ത് വയോധികയെ ജീവനോടെ കായലില്‍ താഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍.  പ്രതിയെ കായംകുളത്ത് സംഭവസ്ഥലത്ത് തെളിവെടുപ്പിന്  കൊണ്ടുവന്നു പ്രദേശവാസിയായ പ്രകാശന്‍ ആണ് പിടിയിലായത്. റിപ്പയറിംഗ് ജോലിക്കായി തങ്കമ്മയുടെ വീട്ടിലെത്തിയ പ്രകാശന്‍ സ്വര്‍ണം കവര്‍ന്ന ശേഷം തലക്കടിച്ചു കൈകാല്‍ കെട്ടി കായലില്‍ തള്ളുകയായിരുന്നു .

മുതുകുളം കനകക്കുന്ന് സാധുപുരത്ത് തെക്കേതില്‍ 80 വയസുള്ള തങ്കമ്മയുടെ മൃദദേഹം കഴിഞ്ഞ ദിവസമാണ് കായലില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന  തങ്കമ്മയെ രണ്ട് ദിവസമായി കാണാനില്ലെന്ന് നാട്ടുകാര്‍ മകളെ  അറിയിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടയില്‍ ചൊവ്വാഴ്ച മത്സ്യ തൊഴിലാളികള്‍ ആണ് വിവസ്ത്രമായ നിലയില്‍ വയോധികയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയത് .  മൃതദേഹം താഴ്ന്നു കിടക്കാന്‍ കഴുത്തില്‍ കല്ലുകെട്ടിയ നിലയില്‍ ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തങ്കമ്മയെ ജീവനോടെയാണ് കായലില്‍ കെട്ടിത്താഴ്ത്തിയതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നെങ്കിലും കായലിലെ വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു കേസ് അന്വേഷണം. തുടര്‍ന്നാണ് പ്രദേശവാസിയായ പ്രകാശന്‍ പിടിയിലായത്. പ്രകാശന്‍ ഗ്യാസ്  റിപ്പയര്‍ ചെയ്യാന്‍ തങ്കമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. സ്വര്‍ണവും പണവും കവരാനായിരുന്നു ആസൂത്രിത കൊലപാതകം. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ രോഷാകുലരായി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.  

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in