Logo
Sun, Jun 07, 2026 • 04:41 AM
LIVE TV
Watch

No business videos available

No Middle East videos available

അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം; പിണറായി വിജയന്‍ ധിക്കാരിയായ ഭരണാധികാരിയാണെന്ന് കെ.സുധാകരന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 23, 2023
1 min read Updated: June 05, 2026
SHARE:
SAVE: Login to save

അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം; പിണറായി വിജയന്‍ ധിക്കാരിയായ ഭരണാധികാരിയാണെന്ന് കെ.സുധാകരന്‍
അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താനുള്‍പ്പെടെയുള്ള നേതാക്കളിരുന്ന സ്റ്റേജിനെ ലക്ഷ്യമിട്ട് ഗ്രനേഡ്, ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേതാക്കള്‍ വേദിയില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെയാണ് പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്. ഇത് തികച്ചും പതിവില്ലാത്ത നടപടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശ പ്രകാരമാണ് പോലീസിന്റെ ആക്രമണം ഉണ്ടായത്. പോലീസിനകത്ത് ഗുണ്ടകളെ ഇതിനായി തയ്യാറാക്കി നിര്‍ത്തിയിരുന്നു. ക്രിമിനല്‍ പോലീസുകാര്‍, ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ എന്നിങ്ങനെ പോലീസിനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ധിക്കാരിയായ ഭരണാധികാരിയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്ക് ഒരു നിലയും വിലയും നല്‍കാത്തയാളാണ്. പലരും കേരളം ഭരിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്തരം ക്രിമിനല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പോലീസിനെ കണ്‍ട്രോള്‍ ചെയ്യുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10