കെ സുധാകരൻ എം.പിയുടെ അടിയന്തര ഇടപെടൽ ; എത്യോപ്യയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് യാത്രാനുമതി
Jaihind TV News Report
Jaihind TV Web Desk
May 20, 2021
1 min read
•
Updated: June 06, 2026
കെ സുധാകരൻ എം.പിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് എത്യോപ്യയിൽ കുടുങ്ങിയ 31 ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ യാത്രയ്ക്ക് അനുമതി ലഭിച്ചു. എത്യോപ്യയില്‍ നിന്നും കാനഡയിലേക്ക് യാത്രാനുമതി കിട്ടാതെ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് എം.പിയുടെ ഇടപെടല്‍ സഹായമായത്.
40 പേർ അടങ്ങിയ ഇന്ത്യൻ സംഘമാണ് കൊച്ചിയിൽ നിന്നും എത്യോപ്യ വഴി കാനഡയിലേക്ക് യാത്ര തിരിച്ചത്. മെയ് പതിനാറാം തീയതി എത്യോപ്യയിലെ അഡിസ് അഹാബ എയർപോർട്ടിൽ എത്തിയ സംഘം ആർടിപിസിആർ ടെസ്റ്റ് നടത്തിയതിന് ശേഷം ടൊറന്‍റോയിലേക്കുള്ള എത്യോപ്യൻ എയർലൈനിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ എത്യോപ്യൻ എമിഗ്രേഷൻ അധികൃതർ കാനഡയിലേക്കുള്ള വിമാനത്തിൽ കയറുവാനായുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് അഡിസ് അഹാബയിലെ കനേഡിയൻ എംബസി ലേക്ക് വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു. കനേഡിയൻ അധികൃതരുടെ പരിശോധന വൈകിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സംഘം മൂന്നുദിവസം അഡിസ് അഹാബയിൽ കുടുങ്ങുകയായിരുന്നു. യാത്രാനുമതി കിട്ടാതെ ബുദ്ധിമുട്ടിലായ ചില വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ വിഷയം പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. എംഎൽഎ ഇക്കാര്യം കെ സുധാകരൻ എംപിയെ അറിയിച്ചു.
തുടർന്ന് വിദേശകാര്യ മന്ത്രാലയവുമായും അഡിസ് അഹാബയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട കെ സുധാകരൻ എം.പി കനേഡിയൻ അധികൃതരുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ എത്യോപ്യൻ എയർലൈനിൽ ഇന്നലെ രാത്രിയോടെ 31 പേർക്ക് ടൊറന്‍റോയിലേക്ക് യാത്ര ചെയ്യുവാനുള്ള അനുമതി ലഭിച്ചു.
40 അംഗ വിദ്യാർത്ഥികളിൽ എട്ടുപേർക്ക് യാത്ര ചെയ്യാനുള്ള അനുമതി ഇനിയും ലഭിക്കാനുണ്ട്. ബാക്കിയുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ക്വാറന്‍റൈനിലേക്ക് മാറ്റി. ഇക്കാര്യം വിദേശകാര്യമന്ത്രാലയം കെ സുധാകരൻ എം.പി യെ രേഖാമൂലം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10