Logo
Sun, Jun 07, 2026 • 04:40 AM
LIVE TV
Watch

No business videos available

No Middle East videos available

പോലീസ് നടപടി നവകേരളസദസ് പത്തുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനെന്ന് കെ.മുരളീധരന്‍; കേരളത്തില്‍ ഇനി സമരസദസെന്നും മുന്നറിയിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 24, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

പോലീസ് നടപടി നവകേരളസദസ് പത്തുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനെന്ന് കെ.മുരളീധരന്‍; കേരളത്തില്‍ ഇനി സമരസദസെന്നും മുന്നറിയിപ്പ്
നവകേരള സദസ് കഴിഞ്ഞതോടെ, ഇനി സമരസദസാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. എംവി ഗോവിന്ദന്‍ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. നവകേരള സദസ്് പത്തുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇന്നലത്തെ പോലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ യുവമോര്‍ച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കന്‍ മട്ടിലായിരുന്നു പോലീസ് നടപടിയെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടം. എംപിമാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും. കേന്ദ്രത്തില്‍ മോദി ചക്രവര്‍ത്തിയും ഇവിടെ പിണറായി തമ്പുരാനുമാണ്. രണ്ടുപേര്‍ക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധം. ദിവസവും നവകേരള സദസില്‍ തള്ളുന്ന പിണറായി എംപിമാരുടെ സസ്‌പെന്‍ഷനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയില്‍ എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍ കൂടിയേ ഇനി ബാക്കിയുള്ളൂ. മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസില്‍ മോദി ചെയ്യുന്നത് തന്നെയാണ് പിണറായിയും ചെയ്യുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10