വാരാണാസിയില്‍ മോദിക്കെതിരെ റിട്ട. ജസ്റ്റിസ് കര്‍ണന്‍ മത്സരിക്കും
Jaihind TV News Report
Jaihind TV Web Desk
April 10, 2019
1 min read
•
Updated: June 07, 2026
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍. വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തീരുമാനിച്ചുവെന്നും പത്രിക സമര്‍പ്പിക്കുന്നതിനുള്ള നടപടിയിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചെന്നൈ സെന്ററില്‍നിന്നും മത്സരിക്കാനായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വരാണസി അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായിരിക്കും.
ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ (എസിഡിപി) സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റീസ് കര്‍ണ്ണന്‍ പറഞ്ഞു. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു ജസ്റ്റീസ് കര്‍ണന്‍. കോടതിയലക്ഷ്യത്തില്‍ ശിക്ഷ അനുഭവിക്കുന്ന ആദ്യ ജഡ്ജി കൂടിയാണ് അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10