പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണ വിജയന്റെയും വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. അന്തരിച്ച മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച സമീപനവും, വീണ വിജയന് ലഭിക്കുന്ന സംരക്ഷണവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറാകുന്ന അടിമകള്‍ ഇതും മറക്കരുത്' എന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. പണ്ട് തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ വിദഗ്ദ്ധമായി കൈയൊഴിഞ്ഞ വിജയന്റെ മകളുടെ കേസില്‍, റെയ്ഡ് തടയാന്‍ വന്നവരെ നിയന്ത്രിക്കാന്‍ കാണിച്ച മനസ്സിനെ 'ശരിയായ കോടിയേരി രക്തം' എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ബിനീഷ് കോടിയേരിയെ പ്രശംസിച്ചത്.
ബുധനാഴ്ച തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്, കണ്ണൂരിലെ പിണറായിയിലെ വീട്, മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളിലായിരുന്നു ഇ.ഡി ഒരേസമയം പരിശോധന നടത്തിയത്. ഇതില്‍ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് ഇ.ഡി അധികൃതര്‍ എഴുതി നല്‍കിയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇന്നലെ
ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്.
തന്നെ അറസ്റ്റ് ചെയ്ത
ഇ ഡി തന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ വിദഗ്ധമായി കൈയ്യൊഴിഞ്ഞ
വിജയന്റെ മകളുടെ കേസില്‍ റെയ്ഡ് ചെയ്യാന്‍ വന്നവരെ അക്രമിച്ചവരെ തടയാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ...
അത് കാണാതെ പൊകരുത് ...
ശരിയായ കോടിയേരി രക്തം...
പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി.
നേതാവിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറാകുന്ന അടിമകള്‍ ഇതും മറക്കരുത്
'പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി; പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി; അടിമകള്‍ ഇതും മറക്കരുത്': ഇ ഡി റെയ്ഡില്‍ രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു