Logo
Sat, Sep 05, 2026 • 02:07 AM
LIVE TV
Watch

No business videos available

No Middle East videos available

വിദ്യാര്‍ത്ഥി പ്രക്ഷോഭകയുടെ പിതാവിന് മര്‍ദ്ദനം; പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്ന് നേതാക്കള്‍; ഡല്‍ഹിയില്‍ വീണ്ടും സിജെപി പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2026
1 min read
SHARE:
SAVE: Login to save

വിദ്യാര്‍ത്ഥി പ്രക്ഷോഭകയുടെ പിതാവിന് മര്‍ദ്ദനം; പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്ന് നേതാക്കള്‍; ഡല്‍ഹിയില്‍ വീണ്ടും സിജെപി പ്രതിഷേധം

ന്യൂഡല്‍ഹി: ജന്തര്‍ മന്ദിറില്‍ വെച്ച് വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്വയംപ്രഖ്യാപിത ഹിന്ദുത്വ ഇന്‍ഫ്‌ലുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) വക്താവ് സൗരവ് ദാസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി ഉപരോധ സമരം നടത്തി. വിദ്യാര്‍ത്ഥി പ്രക്ഷോഭകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ ആക്രമിച്ച കേസില്‍ പ്രതിയെ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലീസും സംരക്ഷിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭിമുഖത്തിലാണ് ഭരദ്വാജ് അതിക്രമം നടത്തിയത് താനാണെന്ന് പരസ്യമായി വെളിപ്പെടുത്തിയത്. 'നിഷുവിന്റെ അച്ഛന്റെ തലയോട്ടി ഞാന്‍ അടിച്ചുപൊട്ടിച്ചു. വധശ്രമത്തിനുള്ള 307-ാം വകുപ്പ് ചുമത്തേണ്ട കേസാണിത്. അയാള്‍ക്ക് 60 തുന്നലുകള്‍ ഇടേണ്ടിവന്നു. നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് വിളിച്ചുപറഞ്ഞിട്ടും ഞാന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല' എന്ന് ഭരദ്വാജ് വിഡിയോയില്‍ അവകാശപ്പെട്ടു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ബിജെപി നേതാവ് കപില്‍ മിശ്ര ഇടപെട്ടതിനാലാണ് പോലീസ് തന്നെ വിട്ടയച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

വിഡിയോ വിവാദമായതോടെ ഇത് പരിഹാസരൂപേണ (sarcasm) പറഞ്ഞതാണെന്നും ആത്മരക്ഷാര്‍ത്ഥമാണ് താന്‍ ഇടപെട്ടതെന്നും അവകാശപ്പെട്ട് ഭരദ്വാജ് രംഗത്തെത്തി. എന്നാല്‍ സംഭവം വലിയ രാഷ്ട്രീയ ചേരിതിരിവിനും വഴിവെച്ചിട്ടുണ്ട്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10