Logo
Sat, Sep 05, 2026 • 01:58 AM
LIVE TV
Watch

No business videos available

No Middle East videos available

ജന്തര്‍ മന്തറിലെ അക്രമം: പ്രതിക്ക് ബി.ജെ.പി രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2026
1 min read
SHARE:
SAVE: Login to save

ജന്തര്‍ മന്തറിലെ അക്രമം: പ്രതിക്ക് ബി.ജെ.പി രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ്

ജന്തര്‍ മന്തറിലെ സമരത്തിനിടെ ദളിത് വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്ക് ബിജെപി രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ജന്തര്‍ മന്തറില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ നടന്ന സമരത്തിനിടെ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു പൊട്ടിച്ച പ്രതി പുറത്തിറങ്ങി വീമ്പിളക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി നേതാക്കളുമായുള്ള ബന്ധം കാരണമാണ് താന്‍ ജയിലില്‍ പോകാത്തതെന്ന് അക്രമി തന്നെ വെളിപ്പെടുത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

ആക്രമണത്തിനിരയായ ആളുടെ മകള്‍ രാഹുല്‍ ഗാന്ധിയോട് സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. 'ഭയപ്പെടേണ്ട, ഞാന്‍ കൂടെയുണ്ട്' എന്ന് ആ പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കിയ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിട്ട് ചോദ്യം ചെയ്തു. 'അമിത് ഷായുടെ ഡല്‍ഹി പോലീസ് ഒരു വശത്ത് വിദ്യാര്‍ത്ഥികളോട് ക്രൂരത കാണിക്കുന്നു, മറുവശത്ത് ഒരു ദളിത് പെണ്‍കുട്ടിയുടെ പിതാവിന്റെ തലയടിച്ചു തകര്‍ത്ത ക്രിമിനല്‍ സ്വതന്ത്രമായി വിഹരിക്കുന്നു. ഇത്തരം ക്രിമിനലുകള്‍ക്ക് നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയിലുള്ളവരും സംരക്ഷണം നല്‍കുന്നത് എന്തിനാണ്?' - രാഹുല്‍ ഗാന്ധി എക്സില്‍  കുറിച്ചു.

സ്വതന്ത്ര ഭരദ്വാജ് എന്ന ആക്ടിവിസ്റ്റാണ് ഈ കേസിലെ പ്രതി. ഒരു വൈറല്‍ പോഡ്കാസ്റ്റില്‍ താന്‍ നടത്തിയ അക്രമത്തെക്കുറിച്ച് അയാള്‍ ഇപ്രകാരം വീമ്പു പറയുന്നു: 'ഞാന്‍ അയാളുടെ തലയടിച്ചു പൊട്ടിച്ചു, 60 തുന്നലുകളുണ്ട്. കൊലപാതക ശ്രമത്തിനാണ് (സെക്ഷന്‍ 307) കേസെടുക്കേണ്ടത്. പക്ഷേ ഞാന്‍ ജയിലില്‍ പോയില്ല, രാത്രി മുഴുവന്‍ ഞാന്‍ പുറത്ത് കറങ്ങി നടക്കുകയായിരുന്നു.' തനിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും താന്‍ ധരിച്ചിരിക്കുന്നത് ഡല്‍ഹി പോലീസിന്റെ ഷൂസാണെന്നും (പോലീസിനെപ്പോലെയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അര്‍ത്ഥം) അയാള്‍ പരിഹസിച്ചു.

പ്രതി കുറ്റം സമ്മതിച്ചിട്ടും കൊലപാതക ശ്രമത്തിന് കേസെടുക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായാണ് ആരോപണം. ഒരു ദളിത് വിഭാഗക്കാരന്‍ ആക്രമിക്കപ്പെട്ടിട്ടും കുറ്റവാളിക്ക് സംരക്ഷണം നല്‍കുന്നത് ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സമരക്കാരെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ഇത്തരം 'സനാതനി യോദ്ധാക്കളെ' ഉപയോഗിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സി.ജെ.പി (CJP) പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിയുടെ മേല്‍ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ഗുണ്ടകളെ ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10