ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണം : വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
May 22, 2021
1 min read
•
Updated: June 06, 2026
കൊച്ചി : ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സർക്കാർ അടിയന്തരമായി സഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വീട് നഷ്ടപ്പെട്ട് വിവിധ സ്ഥലങ്ങളിൽ കഴിയുന്നവർക്ക് വാടക നൽകുന്നതുൾപ്പെടെ സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടൽ ക്ഷോഭത്താൽ ദുരിതത്തിലായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചെല്ലാനം പ്രദേശവാസികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ചെല്ലാനത്തെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കും. എറണാകുളത്തെ എംഎൽഎമാർ മുഖ്യമന്ത്രിയെ കണ്ട് വിഷയം സംസാരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10