സ്വർണ്ണക്കടത്ത് കേസിന്‍റെ വിചാരണ കേരളത്തില്‍ നിന്ന് മാറ്റുന്നതിനെ എതിർത്ത് സർക്കാരും ശിവശങ്കറും
Jaihind TV News Report
Jaihind TV Web Desk
October 15, 2022
1 min read
•
Updated: June 10, 2026
നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ തുടർവിചാരണ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിൽ നിന്നും മാറ്റുന്നതിനെതിരെ സര്‍ക്കാരും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും. ഇഡിയുടെ നീക്കം കേന്ദ്ര സർക്കാരിനെ സന്തോഷിപ്പിക്കാനാണെന്ന് ശിവശങ്കറും കേസിന്‍റെ പകുതി ഘട്ടവും കഴിഞ്ഞ സാഹചര്യത്തിൽ വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചു.
കേരളത്തിൽനിന്നും കേസ് ബംഗളുരുവിലേക്ക് മാറ്റുന്നതാണ് കേസിലെ പ്രതിയായ എം ശിവശങ്കർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ എതിർത്തത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) ട്രാൻസ്ഫർ ഹർജി കേന്ദ്ര സർക്കാരിനെ സന്തോഷിപ്പിക്കാനാണെന്നും കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും ശിവശങ്കർ ആരോപിക്കുന്നു. അതേസമയം സ്വപ്‌നയ്ക്ക് ഗൂഢലക്ഷ്യമാണെന്ന് സർക്കാരും സത്യവാങ്മൂലം നൽകി. കേസ് ഈ മാസം ഇരുപതിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വീണ്ടും പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10