ഒടുവില്‍ ബിനീഷ് കോടിയേരിക്ക് സിപിഎം അംഗത്വം; മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കി
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കി. മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിനീഷിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് തിരികെ ലഭിക്കുന്നത്. പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. നാല് തവണ അപേക്ഷ നല്‍കിയിട്ടും അംഗത്വം പുതുക്കി നല്‍കാതിരുന്നത് പാര്‍ട്ടി വൃത്തങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. തിങ്കളാഴ്ചയാണ് ബിനീഷിന് ഔദ്യോഗികമായി അംഗത്വം പുതുക്കി നല്‍കിയത്
2020-ല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ടതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കാതിരുന്നത്. തുടര്‍ന്ന് 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വം ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലായിരുന്നു ബിനീഷിന് മുന്‍പ് മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും, കേസില്‍ കുറ്റവിമുക്തനായ ശേഷവും പാര്‍ട്ടി അംഗത്വത്തിനായി ബിനീഷ് നിരന്തരം അപേക്ഷ നല്‍കിയെങ്കിലും പാര്‍ട്ടി നേതൃത്വം അത് പരിഗണിച്ചിരുന്നില്ല.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിക്ക് നേരെ നടന്ന ഇഡി റെയ്ഡിനെതിരെയുള്ള സിപിഎമ്മിന്റെ പ്രതിഷേധ പരിപാടികളില്‍ ബിനീഷ് കോടിയേരി സജീവമായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടി അംഗത്വം തിരികെ നല്‍കാനുള്ള അടിയന്തിര തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത് എന്നതും ശ്രദ്ധേയമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.