Logo
Tue, Aug 25, 2026 • 04:00 PM
LIVE TV
Watch

No business videos available

No Middle East videos available

സ്വയം തിരിച്ചറിയാനുള്ള യാത്ര; ‘എന്നിലേക്കൊരു യാത്ര’


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

സ്വയം തിരിച്ചറിയാനുള്ള യാത്ര; ‘എന്നിലേക്കൊരു യാത്ര’

തിരുവനന്തപുരം: ‘എന്നെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ടോ?’ എന്ന ചോദ്യത്തിൽ നിന്ന് രൂപംകൊണ്ട ‘എന്നിലേക്കൊരു യാത്ര’ എന്ന ഗാനം ആത്മദർശനത്തിന്റെ വേറിട്ടൊരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനും, നമ്മളെത്തന്നെ തിരിച്ചറിയാനും പ്രേരിപ്പിക്കുന്ന ഗാനത്തിന്റെ ആശയം ആത്മപരിശോധനയിലേക്കാണ് ശ്രോതാവിനെ നയിക്കുന്നത്.

ബാല്യം, കൗമാരം, യൗവനം തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നമ്മൾ നേരിടുന്ന വെല്ലുവിളികളും എടുക്കുന്ന നിർണായക തീരുമാനങ്ങളും നേടുന്ന വിജയങ്ങളും നേരിടുന്ന പരാജയങ്ങളുമെല്ലാം ഒരിക്കൽ സ്വസ്ഥമായി ഇരുന്ന് ഓർത്തുനോക്കേണ്ടതിന്റെ ആവശ്യകതയാണ് ഗാനം മുന്നോട്ടുവയ്ക്കുന്നത്. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതിനിടയിൽ ‘ഞാൻ എന്ന വ്യക്തിയെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ടോ?’ എന്ന ചോദ്യം പലപ്പോഴും നാം മറന്നുപോകുന്നു.

അവനവനെക്കുറിച്ചുള്ള ചിന്തയും ആത്മദർശനവും അഥവാ Self Realisation എന്ന ആശയവുമാണ് ഗാനത്തിന്റെ കാതൽ. മഹാകവി രവീന്ദ്രനാഥ ടാഗോർ മുന്നോട്ടുവച്ചതുപോലെ, ഒരിക്കലെങ്കിലും നമ്മളിലേക്ക് തന്നെ ഒരു തീർത്ഥാടനം നടത്തേണ്ടതുണ്ട് എന്ന ചിന്തയ്ക്കുള്ള പ്രേരണ കൂടിയാണ് ഈ ഗാനം. ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിന്ന് സ്വന്തം ഉള്ളിലേക്ക് ഒരു യാത്ര നടത്താനുള്ള ക്ഷണമായി ഗാനം മാറുന്നു.

ഡോ. ടി. സുരേഷ് കുമാറാണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. കൊന്നിയൂർ പ്രമോദാണ് സംഗീതം. പ്രൊഫ. കെ. ഗോപാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ ദേവാണ് DOP, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഷംനാദ് എസ്. ക്യാമറ അസോസിയേറ്റായും കളറിസ്റ്റായും പ്രവർത്തിച്ചു. എസ്.എസ്. ഡിജിറ്റലിലാണ് റെക്കോർഡിംഗ്. പ്രൊഫ. കെ. ഗോപാലകൃഷ്ണനാണ് ഗാനത്തിന്റെ നിർമ്മാതാവ്.

സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനും, കടന്നുവന്ന വഴികളെ വിലയിരുത്താനും, ‘ഞാൻ ആരാണ്?’ എന്ന ചോദ്യത്തിലേക്ക് സ്വയം എത്തിച്ചേരാനും പ്രേരിപ്പിക്കുന്ന ‘എന്നിലേക്കൊരു യാത്ര’ ഇതിനകം ശ്രദ്ധ നേടുകയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10