Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന് അഭിമാനമായി കസിയ ലിസ് മെജോ; മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം

കേരളത്തിന് അഭിമാനമായി കസിയ ലിസ് മെജോ; മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം

ജയ്പുർ: കേരളത്തിന് അഭിമാനമായി 19കാരി കസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഗ്രാൻഡ് ഫിനാലെയിൽ കിരീടം സ്വന്തമാക്കിയ കസിയ, ദേശീയ ഫൈനലിലെ 52 മത്സരാർഥികളെ പിന്നിലാക്കിയാണ് നേട്ടം കൈവരിച്ചത്. ഇതോടെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളിയായി കസിയ മാറി.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ കസിയ അബുദാബിയിലാണ് വളർന്നത്. നിയമവിദ്യാർഥിനിയും മോഡലുമായ കസിയ ചെറുപ്പം മുതൽ തന്നെ നൃത്തം, സംഗീതം, അഭിനയം, പേജ്‌യന്റ് രംഗങ്ങൾ എന്നിവയിൽ സജീവമാണ്. 12 വർഷത്തെ ക്ലാസിക്കൽ നൃത്തപരിശീലനത്തിനൊപ്പം സംഗീതത്തിലും മികവ് തെളിയിച്ചിട്ടുള്ള കസിയ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വേദിയിലേക്ക് കസിയ
മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയതോടെ നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് കസിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ കിരീടത്തിന് പിന്നാലെ അന്താരാഷ്ട്ര മത്സരത്തിനായുള്ള പരിശീലനങ്ങളും തയ്യാറെടുപ്പുകളും ഇനി ആരംഭിക്കും.

മുമ്പും പേജ്‌യന്റ് വേദികളിൽ കസിയ ശ്രദ്ധ നേടിയിട്ടുണ്ട്. 2025ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായിരുന്നു. ദേശീയതലത്തിലെ വിജയത്തിന് മുമ്പ് കേരളത്തിൽ നടന്ന പേജ്‌യന്റ് മത്സരങ്ങളിലും കസിയ നേട്ടം കൈവരിച്ചിരുന്നു.

വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പ്
തമിഴ്നാട് സ്വദേശിനി വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. ഒപ്പം മിസ് ഇന്റർനാഷണൽ ഇന്ത്യ 2026 കിരീടവും വൈഷ്ണവി സ്വന്തമാക്കി. ഗുജറാത്തിൽ നിന്നുള്ള അനുഷ്‌രി സതവ്ലേക്കർ സെക്കൻഡ് റണ്ണറപ്പായി.

മുൻ മിസ് യൂണിവേഴ്‌സ് ജേതാവ് സുസ്മിത സെൻ നേതൃത്വം നൽകിയ ജഡ്ജിങ് പാനലാണ് ഫൈനൽ മത്സരത്തിലെ വിജയിയെ തിരഞ്ഞെടുത്തത്. മുൻ മിസ് യൂണിവേഴ്‌സ് ഇന്ത്യ ജേതാക്കളായ ഉർവശി റൗട്ടേല, സെലീന ജെയ്റ്റ്‌ലി എന്നിവരും വിധിനിർണയ സമിതിയിലുണ്ടായിരുന്നു.

ആത്മവിശ്വാസത്തിന്റെ കിരീടനേട്ടം
രൂപത്തെയും നിറത്തെയും കുറിച്ച് ഒരുകാലത്ത് ആത്മവിശ്വാസക്കുറവ് അനുഭവിച്ചിരുന്നുവെന്ന് കസിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആത്മവിശ്വാസവും വേദിയിലെ മികവും കഠിനാധ്വാനവും കൈമുതലാക്കി ദേശീയ സൗന്ദര്യ മത്സരത്തിന്റെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഈ 19കാരി.


Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in