Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ വന്‍ ആക്ഷന്‍; വീണ വിജയന്റേതടക്കം 242 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മാസപ്പടി കേസില്‍ ഇ.ഡിയുടെ വന്‍ ആക്ഷന്‍; വീണ വിജയന്റേതടക്കം 242 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കൊച്ചി: സി.എം.ആര്‍.എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തിലും ബാംഗ്ലൂരിലും നടത്തിയ തുടര്‍ച്ചയായ റെയ്ഡുകള്‍ക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റേതടക്കം 242 ബാങ്ക് അക്കൗണ്ടുകളിലായുള്ള 18.36 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു. വീണ വിജയന്റെ പേരിലുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിനുപുറമെ ഇവരുടെ സ്ഥിരനിക്ഷേപ രേഖകളും കേന്ദ്ര ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ അന്വേഷണം ഊര്‍ജ്ജിതമായി തുടരുമെന്ന് ഇ.ഡി വ്യക്തമാക്കി.

എക്‌സാലോജിക് സൊല്യൂഷന്‍സും സി.എം.ആര്‍.എല്ലും തമ്മിലുള്ള വിവാദ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇ.ഡി വിവിധയിടങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്, കണ്ണൂരിലെ സ്വന്തം വീട്, മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ഇതില്‍ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഇ.ഡി രേഖാമൂലം അറിയിച്ചിരുന്നു.

സി.എം.ആര്‍.എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കര്‍ശന നടപടിയെന്ന് റെയ്ഡിന് ശേഷം ഇ.ഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇ.ഡി തിരച്ചില്‍ നടത്തിയത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സി.എം.ആര്‍.എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധനകള്‍.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in