Logo
Sun, Jun 07, 2026 • 04:35 AM
LIVE TV
Watch

No business videos available

No Middle East videos available

'വോട്ട് ഇരട്ടിപ്പല്ല, സർക്കാർ സംവിധാനത്തിന്‍റെ പരാജയം' ; ഡോ. എസ്.എസ് ലാൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 27, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'വോട്ട് ഇരട്ടിപ്പല്ല, സർക്കാർ സംവിധാനത്തിന്‍റെ പരാജയം' ;  ഡോ. എസ്.എസ് ലാൽ
തിരുവനന്തപുരം : തന്‍റെ പേരിൽ ഇരട്ടവോട്ട് എന്ന വാദം തെറ്റാണെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാൽ. തന്‍റേത് വോട്ട് ഇരട്ടിപ്പല്ലെന്നും സർക്കാർ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു. 28 വർഷം പഴക്കമുള്ള തിരിച്ചറിയൽ കാർഡിലെ ഫോട്ടോ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലായതിനാല്‍ പുതിയ കാർഡിനായി അക്ഷയ സെന്‍റർ വഴി അപേക്ഷ നല്‍കി. അതിന്‍റെ അടിസ്ഥാനത്തിൽ പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുകയും ചെയ്തു. എന്നാൽ പുതിയ കാർഡ് തന്ന സമയത്ത് പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാത്തതാണ് ഇപ്പോഴുള്ള ആരോപണങ്ങൾക്ക് കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പഴയ കാർഡ് റദ്ദാക്കണമെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയെന്നും എസ്.എസ് ലാല്‍ പറഞ്ഞു. സിപിഎമ്മിന്‍റെ ഇരട്ട വോട്ടിനെതിരെ കോൺഗ്രസും താനും ഉന്നയിച്ച പരാതിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്ന് എസ്.എസ് ലാല്‍ വ്യക്തമാക്കി. ഒരേ മുഖമുള്ളവരെയാണ് അവർ പല മണ്ഡലങ്ങളിൽ പല പേരിൽ വോട്ടറായി ചേർത്തിരിക്കുന്നത്. അതിനെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. തന്‍റേത് ഒരു ബൂത്തിൽ തന്നെ ഉണ്ടായ ഇരട്ടിപ്പ് എങ്ങനെയാണെന്ന് കൃത്യമായി മനസിലാകും. ഇത്തരത്തിലുള്ള തെറ്റായ വാദം നിരത്തി തടിയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10