Logo
CHANGE MODE
Fri, Jun 05, 2026 • 04:49 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 280 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കുകൾ അറിയാം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2026
1 min read
Share:

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 280 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കുകൾ അറിയാം


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ ഇടിവുണ്ടായതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

വിലക്കുറവോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,275 രൂപയും, ഒരു പവൻ സ്വർണത്തിന് 1,14,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള കുറവ് വന്നിട്ടില്ലെങ്കിലും ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായിരിക്കുന്നത്.

സ്വർണത്തോടൊപ്പം സംസ്ഥാനത്ത് വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 275 രൂപയും, 10 ഗ്രാം വെള്ളിയുടെ വില 2,750 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഈ മാസത്തെ സ്വർണ നിരക്കുകൾ (പവൻ വില):

  • ജൂൺ 1: 1,14,560 രൂപ

  • ജൂൺ 2: 1,14,560 രൂപ

  • ജൂൺ 3: 1,14,560 രൂപ

  • ജൂൺ 4: 1,14,480 രൂപ

  • ജൂൺ 5: 1,14,200 രൂപ


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10