CPM Letter | സിപിഎം നേതാക്കളുടെ കാലു പൊള്ളിക്കുന്ന ബിനാമി വിവാദം , തോന്ന്യവാസമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ നേതാക്കളുടെ വിഫലശ്രമം
Jaihind TV News Report
Jaihind TV Web Desk
August 18, 2025
1 min read
•
Updated: June 09, 2026
വിവാദ പ്രവാസി വ്യവസായി രാജേഷ് കൃഷ്ണ സിപിഎം നേതാക്കളുടെ ബിനാമിയെന്ന് ആരോപിച്ച് ചെന്നെ വ്യവസായി ഷെര്‍ഷാദ് രണ്ടു വര്‍ഷം മുമ്പ് പൊലീസില്‍ നല്‍കിയ പരാതിയും പുറത്ത് വന്നു. മന്ത്രി എം ബി രാജേഷ്, എംവി ഗോവിന്ദന്റെ മകന്‍ ശ്യാം ഗോവിന്ദന്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവരുടെ ബിനാമിയാണ് രാജേഷെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
കത്തു വിവാദംസിപിഎമ്മിനെ പിടിച്ചുലക്കുന്നതിനിടയില്‍ വ്യക്തമായ മറുപടി നല്‍കാനാകാതെ തോന്യവാസം, അസംബന്ധം എന്നൊക്കെ പ്രതികരിച്ച് ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതാക്കള്‍. ഗുരുതര സാമ്പത്തിക ആരോപണവുമായി കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതിക്കത്ത് ചോര്‍ന്നതോടെ പ്രതിരോധത്തില്‍ ആയ സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കി കൊണ്ടാണ് മുഹമ്മദ് ഷെര്‍ഷാദ്ഡിജിപിക്ക് നല്‍കിയ പരാതി കൂടി പുറത്തുവന്നിരിക്കുന്നത്. വിവാദ പ്രവാസി രാജേഷ് കൃഷ്ണയ്‌ക്കെതിരെ ഷെര്‍ഷാദ് രണ്ടു വര്‍ഷം മുമ്പ് പൊലീസില്‍ നല്‍കിയ ഗുരുതര ആരോപണങ്ങള്‍ ഉള്ള പരാതിയാണ് പുറത്ത് വന്നത്.
അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതിയില്‍ മുഹമ്മദ് ഷെര്‍ഷാദ് ഉന്നയിക്കുന്നത്. ഇയാളുടെ കിംഗ്ഡം എന്ന സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തില്‍ മന്ത്രി എം ബി രാജേഷ്, എം വി ഗോവിന്ദന്റെ മകന്‍ ശ്യം ഗോവിന്ദന്‍, മുന്‍മന്ത്രി തോമസ് ഐസക് , മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എന്നിവര്‍ക്ക് നിക്ഷേപമുണ്ടെന്നും ഷെര്‍ഷാദ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
2023 ല്‍ ഡിജിപിക്കും ആദായനികുതി വകുപ്പിനും ആണ് പരാതി നല്‍കിയത്. എന്നാല്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതി പി ശശി ഇടപെട്ട് അന്വേഷണം നടത്താതെ തടഞ്ഞെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തിരിച്ചടിക്കുമ്പോള്‍ തികഞ്ഞ പ്രതിരോധത്തില്‍ ആവുകയാണ് സിപിഎം നേതൃത്വം. അസംബന്ധത്തിന് മറുപടിയില്ല എന്ന് പറഞ്ഞ് ആരോപണത്തില്‍ വ്യക്തമായ മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒഴിഞ്ഞുമാറുന്നതും രോഷത്തോടെ പ്രതികരിക്കുന്നതും രാഷ്ട്രീയ കേരളം കണ്ടു
ആരോപണ വിധേയനായ മന്ത്രി എം ബി രാജേഷും തോന്നിയവാസ വാര്‍ത്തയെന്ന് വ്യാഖ്യാനിച്ച് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് വേളയിലും അല്ലാതെയും വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപയാണ് വിവിധ അക്കൗണ്ടുകളിലൂടെ ഉന്നത സിപിഎം നേതാക്കള്‍ക്ക് ഹവാലയായി ലഭിച്ചിരിക്കുന്നത്.കോടതിയിലെത്തിയ രേഖയില്‍ വരെ ഈ ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമാണ് ഉയരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10