Logo
Mon, Jun 08, 2026 • 03:06 AM
LIVE TV
Watch

No business videos available

No Middle East videos available

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക; പൊതുജനാഭിപ്രായം തേടി കോണ്‍ഗ്രസ് പബ്ലിക് മീറ്റിംഗ് 21 ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 17, 2024
1 min read Updated: June 05, 2026
SHARE:
SAVE: Login to save

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക; പൊതുജനാഭിപ്രായം തേടി കോണ്‍ഗ്രസ് പബ്ലിക് മീറ്റിംഗ് 21 ന്
എഐസിസി ആഹ്വാനപ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെ.പി.സി.സി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി മാനിഫെസ്റ്റോ കമ്മിറ്റി അംഗവുമായ ഡോ.ശശി തരൂര്‍ എം പി , കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ ജനുവരി 21 വൈകുന്നേരം 3ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് പൊതുജനാഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു. വ്യക്തികള്‍, സംഘടനകള്‍,യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരമാവധി നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജനകീയ മാനിഫെസ്റ്റോ ആയിരിക്കും കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10