THENNALA BALAKRISHNAPILLAI| തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു
Jaihind TV News Report
Jaihind TV Web Desk
June 06, 2025
1 min read
•
Updated: June 10, 2026
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1977-ലും 1982-ലും അടൂരിൽനിന്ന് നിയമസഭയിലെത്തി. 1998ലും 2004ലും കെ.പി.സി.സി അധ്യക്ഷനായിരുന്നു. തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.
നീതിമാനും നിസ്വാര്‍ത്ഥനുമായ നേതാവായിരുന്നു തെന്നല ബാലകൃഷ്ണനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി .പൊതു രംഗത്തുള്ളവര്‍ക്ക് മാതൃകയായിരുന്ന നേതാവായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു.
പാര്‍ട്ടി തീരുമാനങ്ങള്‍ ഒരു വിസമ്മതവും കൂടാതെ അനുസരിച്ച നേതാവായിരുന്നു തെന്നല ബാലകൃഷ്ണനെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.
തെന്നല ബാല കൃഷ്ണനെ അനുസ്മരിച്ച് നിലമ്പൂര്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. നേര്‍മയുള്ള മനസ്സിന്റെ ഉടമയാണ് തെന്നല ബാലകൃഷ്ണന്‍. ആദര്‍ശ നിഷ്ടയുള്ള, പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറയുന്ന വ്യക്തിയായയിരുന്നു അദ്ദേഹമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും സത്യസന്ധമായി, കാര്യക്ഷമമായി, ഫലപ്രദമായി എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ തെന്നല ബാലകൃഷ്ണന്‍ എപ്പോഴും നിഷ്‌കര്‍ഷിച്ചിരുന്നു എന്ന് വി.എം സുധീരന്‍ പറഞ്ഞു. സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്നും മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍ എന്നതിനപ്പുറം പൊതു രാഷ്ട്രീയത്തിലെതന്നെ ഒരു തറവാട്ടുകാരനായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് സി.ആര്‍ മഹേഷ് എം.എല്‍.എ പറഞ്ഞു. മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു എന്നും, ജീവിതവും പൊതു പ്രവര്‍ത്തനവും പരിശുദ്ധമായിരുന്നു എന്നും സി.ആര്‍ മഹേഷ് എം.എല്‍.എ പറഞ്ഞു. പുതുതലമുറ അദ്ദേഹത്തെ അനുകരിക്കട്ടെയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
കോണ്‍ഗ്രസിന് ഒരു വലിയ മനുഷ്യനെയാണ് നഷ്ടമായതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ ദുംഖമുണ്ടെന്നും വി.ടി ബല്‍റാം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
കേരളരാഷ്ട്രീയത്തിന്റെ സൗമ്യമുഖത്തെയാണ് തികച്ചും ആകസ്മികമായി നഷ്ടപ്പെട്ടതെന്ന് തെന്നല ബാലകൃഷ്ണനെ അനുസ്മരിച്ചുക്കൊണ്ട് ബിന്ദു കൃഷ്ണ, പറഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായി പൊതുപ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ അവസാനനാളുകള്‍ വരെ അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ചേര്‍ത്തുപിടിച്ച വ്യക്തിത്വമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആരേയും വേദനിപ്പിക്കാതിരാക്കാന്‍ എപ്പോഴും ശ്രമിക്കുന്ന അദ്ദേഹത്തിന്റെ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും തന്റെ പൊതുപ്രവര്‍ത്തനരംഗത്തും കൂടെയുണ്ടായിരുന്നു എന്നും ബിന്ദു അദ്ദേഹത്തെ അനുസ്മരിച്ചു.
തെന്നല ബാലകൃഷ്ണന്‍ എന്നത് കോണ്‍ഗ്രസിന്റെ തറവാട്ടുകാരനെന്ന് ജ്യോതി കുാമാര്‍ ചാമക്കാല. സൗമ്യനായ നേതാവായിരുന്നുവെന്നും കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്അദ്ദേഹത്തിന്റെ വിയോഗമെന്നും ജ്യോതികുമാര്‍ ചാമക്കാല ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10