BJP-RSS| കാവി ഭാരതാംബയെ കൈവിട്ട് ബിജെപി; ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ഉപേക്ഷിച്ചു; കൈയ്യില്‍ ദേശീയ പതാക
Jaihind TV News Report
Jaihind TV Web Desk
June 21, 2025
1 min read
•
Updated: June 09, 2026
ആര്‍എസ്എസിന്റെ കാവിക്കൊടി മാറ്റി ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് കേരളത്തിലെ ബിജെപി ഘടകം. 'ഭാരതമാതാവിന് പുഷ്പാര്‍ച്ചന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററിലാണ് മാറ്റങ്ങള്‍. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഭാരതമാതാവിന് പുഷ്പാര്‍ച്ചന നടത്തുന്നു എന്നാണ് ബിജെപി ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നത്. പോസ്റ്ററില്‍ നിന്നും ആര്‍എസ്എസ് ഉപയോഗിക്കുന്ന 'അഖണ്ഡഭാരത ഭൂപട'വും അപ്രത്യക്ഷമായിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്. 'അഭിമാനമാണ് ഭാരതാംബ' എന്നും ബിജെപി പോസ്റ്ററില്‍ കുറിച്ചു. ആര്‍എസ്എസിന്റെ കാവിക്കൊടിക്ക് പകരം ദേശീയ പതാകയാണ് ഭാരതാംബയുടെ കൈയ്യിലുള്ളത്. നിരവധി പേര്‍ കൊടിയുടെ നിറം മാറ്റം ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്നും ചിലര്‍ പരിഹസിച്ചു. ഈ ചിത്രമല്ലല്ലോ രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി നന്നാവാന്‍ തീരുമാനിച്ചോയെന്നും ചിലര്‍ ട്രോളി.
രാജ്ഭവനിലെ ഭാരതാംബാ വിവാദം ശക്തമാകുന്ന് സാഹചര്യത്തിലാണ് വിവാദ പോസ്റ്ററുമായി ബിജെപി രംഗത്തെത്തിയത്. ജൂണ്‍ 19ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങില്‍ ഗവര്‍ണര്‍ വീണ്ടും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് വിവാദമായിരുന്നു. നേരത്തെ പരിസ്ഥിതി ദിന പരിപാടിയിലും ഭാരതാംബ ചിത്രത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10