മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു; ആന്റണിരാജു ഉടന്‍ രാജിവയ്ക്കും
Jaihind TV News Report
Jaihind TV Web Desk
December 24, 2023
1 min read
•
Updated: June 06, 2026
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പൂര്‍ത്തിയായതോടെ മന്ത്രിസഭാ പുനഃസംഘടനയുടെ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫ് കടക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം ഉണ്ടാവുക. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. സത്യപ്രതിജ്ഞാ തീയതിയിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നടക്കേണ്ട പുനഃസംഘടന നീണ്ടുപോയത് നവ കേരള സദസ് മൂലമായിരുന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു. ആന്റണിരാജുവിന്റെ രാജിയും ഉടനുണ്ടാകുമെന്നാണ് വിവരം. എല്‍ഡിഎഫ് ധാരണ പ്രകാരം മന്ത്രിസഭ രണ്ട വര്‍ഷം പൂര്‍ത്തിയാക്കി നവംബര്‍ 20 നായിരുന്നു പുനഃസംഘടന നടക്കേണ്ടിയിരുന്നത്. എന്നാല്‍ നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങള്‍ തോറും നവ കേരള സദസ് പര്യടനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചതാണ് പുനഃസംഘടന നീളാന്‍ കാരണമായത്. ഇന്നലെയാണ് നവ കേരള സദസ് അവസാനിച്ചത്. പുനഃസംഘടന നവ കേരള സദസിന് മുന്‍പ് നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ബി മുന്നണിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മറിച്ചായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10