Rajasthan| രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 മരണം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
Jaihind TV News Report
Jaihind TV Web Desk
October 15, 2025
1 min read
•
Updated: June 05, 2026
ജെയ്സാല്‍മീര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ വന്‍ ദുരന്തത്തില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം. ജയ്സാല്‍മീറില്‍ നിന്ന് ജോധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് പൂര്‍ണ്ണമായും അഗ്‌നിക്കിരയായത്. കുട്ടികളും സ്ത്രീകളുമടക്കം 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ജയ്സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. 57 യാത്രക്കാരുമായി പുറപ്പെട്ട ബസിന്റെ പിന്‍ഭാഗത്തുനിന്നാണ് ആദ്യം പുക ഉയരുകയും തീ അതിവേഗം പടരുകയുമായിരുന്നുവെന്നും രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നു.
അപകടം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ വെള്ളവും മണ്ണും ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുകയും യാത്രക്കാരെ പുറത്തെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമീപത്തുള്ള സൈനിക താവളത്തിലെ സൈനികരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം നിരത്തിലിറക്കിയ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ പലരെയും തിരിച്ചറിയാന്‍ പറ്റാത്തവിധം പൊള്ളലേറ്റിട്ടുണ്ട്. ഡി.എന്‍.എ. ടെസ്റ്റ് നടത്തി മാത്രമേ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ എന്ന് ജില്ലാ കളക്ടര്‍ പ്രതാപ് സിങ് വ്യക്തമാക്കി.
സംഭവത്തില്‍ പ്രധാനമന്ത്രിയടക്കം അനുശോചിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പൊള്ളലേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10