Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ഇന്തോനേഷ്യ : പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലോകബാങ്കിന്‍റെ സഹായം

ഇന്തോനേഷ്യ : പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലോകബാങ്കിന്‍റെ സഹായം
ഭൂചലനവും സുനാമിയും തകർത്ത ഇന്തോനേഷ്യയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലോകബാങ്കിന്‍റെ 100 കോടി ഡോളറിന്‍റെ സഹായം. ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന ജോർജീവയാണ് ഇക്കാര്യ വ്യക്തമാക്കിയത്. സെപ്റ്റംബർ 28 നാണ് സുലവേസി ദീപിൽ ശക്തമായ ഭൂചലനവും സുനാമിയുമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനന്നിലും തുടർന്നുണ്ടായ സുനാമിയിലും ഏകദേശം രണ്ടായിരത്തിലേറെ ആളുകളാണ് മരിച്ചത്. അയ്യായിരം പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലു അടക്കമുള്ള നഗരങ്ങളിലും സുനാമി വൻ നാശം വിതച്ചിരുന്നു. പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് ലോകബാങ്ക് സഹായം നൽക്കുക. ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ ചെറുക്കാൻ പോന്ന സംവിധാനങ്ങൾ ഒരുക്കാനും സഹായമുണ്ടാവുമെന്ന് ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന ജോർജീവ പറഞ്ഞു. പാലുവിലുണ്ടായ ഭൂചലനത്തിൽ 90,000 പേരാണ് ഭവനരഹിതരായത്. താൽകാലിക ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റി വീടുകളിലേക്ക് മാറ്റി പാർപ്പിക്കാൻ ഏകദേശം 2 വർഷമെടുക്കുമെന്നാണ് ഇന്ത്യോനേഷ്യൻ സർക്കാർ വ്യക്തമാക്കുന്നത്

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in