മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരിലുള്ള പ്രസാദ് ഹോസ്പിറ്റലിന്റെ ഐസിയു വാര്‍ഡില്‍ തീപിടിച്ച് മൂന്ന് രോഗികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ ഇരുപതിലേറെ പേരെ കെട്ടിടത്തില്‍ നിന്നും പുറത്തെത്തിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഐസിയു വാര്‍ഡില്‍ തീപിടിത്തമുണ്ടായതിന്റെ കാരണം ഇതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ റെസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചിരുന്നു.
ബിഹാറിലെ ആശുപത്രിയില്‍ തീപിടിത്തം: മൂന്ന് രോഗികള്‍ മരിച്ചു