റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തി; കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ആശ്വാസമേകി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി വർധിപ്പിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. കർഷകർക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട്, റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം താങ്ങുവില 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ധനവകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.
ഉത്പാദന ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ റബ്ബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ കണക്കിലെടുത്താണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്താൻ ബജറ്റിൽ തീരുമാനമായത്.
2026 ജൂലൈ 3 മുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില നിരക്കിന്റെ ആനുകൂല്യം ലഭ്യമാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം വലിയ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് വലിയ താങ്ങാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.