ഷാപ്പുകളിൽ ഇനി ലൈസൻസില്ലാതെ ഭക്ഷണം നൽകാനാവില്ല; കർശന നിർദേശവുമായി എക്സൈസ് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്സൈസ് വകുപ്പ് ഉത്തരവിറക്കി. ലൈസൻസില്ലാതെ ഭക്ഷണം പാകം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കള്ളുഷാപ്പുകളിൽ ഗുണനിലവാരമുള്ളതും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൃത്യമായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഷാപ്പുകൾ കണ്ടെത്താൻ പരിശോധന ശക്തമാക്കും. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ വീഴ്ച വരുത്തുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വകുപ്പുതല നടപടിയുണ്ടാകുമെന്നും കമ്മീഷണറുടെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.