Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാഹുല്‍ സൈക്കോപാത്ത്, മകൾ നേരിട്ടത് ക്രൂര മർദനം'; പ്രതിക്കെതിരെ യുവതിയുടെ പിതാവ്

'രാഹുല്‍ സൈക്കോപാത്ത്, മകൾ നേരിട്ടത് ക്രൂര മർദനം'; പ്രതിക്കെതിരെ യുവതിയുടെ പിതാവ്
  കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ ഇരയായ യുവതി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂരമായ പീഡനമെന്ന് യുവതിയുടെ പിതാവ്. കേസില്‍ ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.  ആംബുലൻസിൽ വച്ച് ക്രൂരമായി ഉപദ്രവിച്ചു. മർദനം സംബന്ധിച്ച് മകൾ നേരത്തെയിട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അതേ സമയം അറസ്റ്റിലായ രാഹുലിനെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേസെടുക്കും. "മകളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലയ്ക്ക് ഇടിച്ചെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സിടി സ്‌കാനെടുത്തതും എക്‌സറേ എടുത്തതും. കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്‍റെയൊപ്പം പോകാന്‍ ഒരിക്കല്‍ പോലും മകള്‍ തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്‍റെ ഭീഷണികൊണ്ടാണ് അവള്‍ നേരത്തെ അങ്ങനെ പറഞ്ഞത്. രാഹുല്‍ സൈക്കോപാത്താണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു". പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും ഇന്നലെ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പോലീസ് രേഖപ്പെടുത്തിയിരുന്നു.      

Related articles

See all
Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Latest News

വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്...

Latest News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Save your stories

Sign in