Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ആവേശ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാനെതിരെ പഞ്ചാബിന് ജയം; പ്ലേ ഓഫിനരികെ

ആവേശ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാനെതിരെ പഞ്ചാബിന് ജയം; പ്ലേ ഓഫിനരികെ
പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് സ്വപ്‌നത്തിനരികെ. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 10 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് നെഹാല്‍ വധേര 70(37), ശശാങ്ക് സിംഗ് 59*(30) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ 219-5 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് സ്വപ്‌ന സമാനമാനമായ തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും 50(25), കൗമാരതാരം വൈഭവ് സൂര്യവന്‍ശിയും 40(15) നല്‍കിയത്. 29 പന്തുകളില്‍ നിന്ന് 76 റണ്‍സ് അടിച്ചു കൂട്ടിയ ശേഷമാണ് ഈ സഖ്യംപിരിഞ്ഞത്. ഒരിടവേളക്കു ശേഷം കളിക്കാനിറങ്ങിയ നായകന്‍ സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സുമായി മടങ്ങി. റിയാന്‍ പരാഗ് 13(11), ഷിംറോണ്‍ ഹെറ്റ്മയര്‍ 11(10) തുടങ്ങിയവര്‍ വേഗം മടങ്ങിയപ്പോള്‍ ധ്രുവ് ജൂരല്‍ നിലയുറപ്പിച്ചത് രാജസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറിന്റെ മൂന്നാം പന്തില്‍ ജൂരല്‍ 53(31) പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റുകളും അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി ഇന്ത്യന്‍ സായുധസേനയ്ക്ക് ആദരമര്‍പ്പിച്ചു കൊണ്ടായിരുന്നു ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം ആരംഭിച്ചത്. ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് രാജ്യത്തിന് രക്ഷാകവചമേകുന്നവര്‍ക്ക് ആദരമേകി.

Related articles

See all
Popular News

മഴ കളിച്ചു, ഇന്ത്യ ജയിച്ചു! DLS നിയമപ്രകാരം ന്യൂസിലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് രണ്ടാം ഏക...

Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in