Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്യാച്ചെടുക്കാന്‍ മൂന്ന് താരങ്ങള്‍; ആശയക്കുഴപ്പത്തിനൊടുവില്‍ പന്ത് നിലത്ത്; വൈറലായി പാകിസ്താന്റെ ഫീല്‍ഡിങ് പിഴവ്

ക്യാച്ചെടുക്കാന്‍ മൂന്ന് താരങ്ങള്‍; ആശയക്കുഴപ്പത്തിനൊടുവില്‍ പന്ത് നിലത്ത്; വൈറലായി പാകിസ്താന്റെ ഫീല്‍ഡിങ് പിഴവ്

മസ്‌കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്താന്‍ വിജയം സ്വന്തമാക്കിയെങ്കിലും, പാക് താരങ്ങളുടെ ഒരു വന്‍ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്സിനിടെ പാക് ഫീല്‍ഡര്‍മാരുടെ ആശയക്കുഴപ്പം കാരണം കൈവിട്ടുപോയ ഒരു ലളിതമായ ക്യാച്ചാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഇന്നിങ്സിന്റെ 44-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് സയ്യാം എറിഞ്ഞ പന്ത് നേരിട്ട ഇന്ത്യന്‍ താരം കാവ്യ പട്ടേല്‍ ക്രീസിന് പുറത്തേക്കിറങ്ങി അടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടി പന്ത് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പന്ത് കൈപ്പിടിയിലൊതുക്കാന്‍ ബൗളര്‍ മുഹമ്മദ് സയ്യാം, ഫീല്‍ഡര്‍ ഉസ്മാന്‍ ഖാന്‍, വിക്കറ്റ് കീപ്പര്‍ ഹംസ സഹൂര്‍ എന്നിവര്‍ ഒരേസമയം ഓടിയെത്തിയെങ്കിലും പരസ്പരമുള്ള ആശയക്കുഴപ്പം കാരണം ആരും പന്ത് പിടിച്ചില്ല. ഒടുവില്‍ പന്ത് നിലത്തു പതിച്ചു.

ലളിതമായൊരു ക്യാച്ച് നഷ്ടപ്പെടുത്തിയത് കണ്ട് ഡഗ്ഔട്ടിലുണ്ടായിരുന്ന പരിശീലകരും സഹതാരങ്ങളും വരെ ചിരി അടക്കാനാവാതെ കുഴങ്ങി. ഇതിനുപിന്നാലെ സഹതാരങ്ങളോട് ബൗളര്‍ സയ്യാം പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ പാകിസ്താന്‍ വിജയിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Related articles

See all
Popular News

ഫോര്‍മുല വണ്‍: ബ്രസീലിയന്‍ ഗ്രാന്‍പ്രീ കിരീടം മക്ലാരന്റെ ലാന്‍ഡോ നോറിസിന്

Popular News

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പി.ടി. ഉഷയ്ക്കെതിരെ അണിയറനീക്കം ശക്തം; ഡോള...

Popular News

എം.എല്‍.എസിലും ചരിത്രം കുറിച്ച് മെസി: തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്ത...

Popular News

'ചക് ദേ ഇന്ത്യ' പരിശീലകൻ ഗുര്‍ദിയാല്‍ സിങ് അന്തരിച്ചു

Save your stories

Sign in