Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറാനെ വീണ്ടും ആക്രമിക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; തിരിച്ചടിയായി 'തീമഴ പെയ്യിക്കു'മെന്ന് ഇറാന്‍, ഖെഷം ദ്വീപില്‍ വന്‍ സ്ഫോടനങ്ങൾ

ഇറാനെ വീണ്ടും ആക്രമിക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; തിരിച്ചടിയായി 'തീമഴ പെയ്യിക്കു'മെന്ന് ഇറാന്‍, ഖെഷം ദ്വീപില്‍ വന്‍ സ്ഫോടനങ്ങൾ

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആക്രമണ പദ്ധതികളെക്കുറിച്ചുള്ള സൂചനകള്‍ അമേരിക്ക ഇസ്രായേലിന് കൈമാറിയതായാണ് വിവരം. ഇറാന്റെ തന്ത്രപ്രധാനമായ പാലങ്ങള്‍, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് നീക്കം. ഇറാനിലേക്കുള്ള കരമാര്‍ഗ്ഗമുള്ള സാധനസാമഗ്രികളുടെ വിതരണം തടയുന്നതിനായി 'അയണ്‍ ഗേറ്റ്' എന്ന പേരില്‍ ശക്തമായ പുതിയ ഉപരോധം നിലവില്‍ വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

അതേസമയം, അമേരിക്കന്‍ ഭീഷണിക്കെതിരെ കടുത്ത പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ഇനിയൊരു ആക്രമണമുണ്ടായാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അമേരിക്കയില്‍ 'തീമഴ പെയ്യിക്കു'മെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മുന്‍പ് വെച്ച ഉപാധികള്‍ അമേരിക്ക പാലിക്കുകയാണെങ്കില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖെഷം ദ്വീപില്‍ നാലിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ യുദ്ധഭീതി കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

Related articles

See all
Popular News

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നാല് മരണം, 88 പേര്‍ക്ക് പരിക്ക്

Popular News

ഇസ്രായേലില്‍ സഖ്യസര്‍ക്കാര്‍ നീക്കങ്ങള്‍ ഊര്‍ജ്ജിതം: നെതന്യാഹുവിനെയും ഒപ്പം കൂട്ടാന്‍ തയ്യ...

Popular News

നെതന്യാഹുവിന് തിരിച്ചടി: പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗാദി ഐസന്‍കോട്ടിനെ ചുമതലപ്പെടുത്...

Popular News

'ഇറാന്റെ ബാക്കി ഭാഗങ്ങള്‍ കൂടി നശിപ്പിക്കേണ്ടി വരും': വീണ്ടും ഭീഷണിയുമായി ട്രംപ്

Save your stories

Sign in