Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി; സ്പാകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി; സ്പാകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായി പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മദ്യപിച്ചുള്ള വാഹനമോടിക്കലും സ്വകാര്യ ബസുകളുടെ അമിതവേഗതയും യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടത്തിയ ഒറ്റദിവസത്തെ പ്രത്യേക പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 57 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന തുടരും. ജുവനൈല്‍ ആക്റ്റിന്റെ മറവില്‍ എന്തും ചെയ്യാമെന്ന് ആരും കരുതേണ്ടതില്ലെന്നും, ആവശ്യമെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജുവനൈല്‍ ആക്ടില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്നും രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.

Related articles

See all
Popular News

'ഓപ്പറേഷന്‍ തൂഫാന്‍' രണ്ടാം ഘട്ടം ഈ മാസം 16 മുതല്‍; കേന്ദ്ര പിന്തുണയോടെ ബഹുജന മുന്നേറ്റമാക...

Popular News

ബിഎല്‍എം നിക്ഷേപ തട്ടിപ്പ്: ചെയര്‍മാന്‍ പ്രേം കുമാറിന്റെ അറസ്റ്റ് അപേക്ഷയില്‍ ഇന്ന് വിധി

Popular News

പെട്രോളിലെ എഥനോള്‍; കേരളത്തില്‍ ഇന്ന് മുതല്‍ പരിശോധന

Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Save your stories

Sign in