Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു, വോട്ട് നിരോധനം രാഷ്ട്രത്തേയും: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു, വോട്ട് നിരോധനം രാഷ്ട്രത്തേയും: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തതുപോലെ, 'വോട്ട് നിരോധനം' രാഷ്ട്രീയവ്യവസ്ഥിതിയെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്. രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാവനകളാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. നോട്ട് നിരോധനം നടപ്പായി പത്തുവര്‍ഷം പിന്നിടുമ്പോഴും അതൊരു വലിയ പരാജയമായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന മാധ്യമ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2016 നവംബര്‍ എട്ടിനാണ് 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനങ്ങളിലെല്ലാം മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. തിടുക്കത്തില്‍ നടപ്പാക്കിയ ഈ തീരുമാനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഇളക്കിയെന്നും, ഈ വന്‍ ദുരന്തത്തിന് പ്രധാനമന്ത്രിയോട് രാജ്യം പൊറുക്കില്ലെന്നുമാണ് പാര്‍ട്ടിയുടെ പ്രധാന ആരോപണം.

നോട്ട് നിരോധനത്തെ മുന്‍പും 'ചരിത്രപരമായ മണ്ടത്തരം' എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിട്ടുള്ളത്. ലക്ഷ്യങ്ങള്‍ ഓരോ ഘട്ടത്തിലും മാറ്റിക്കൊണ്ടിരുന്ന മോദി സര്‍ക്കാരിന് പ്രഖ്യാപിച്ച ഒരു കാര്യം പോലും ഈ തീരുമാനത്തിലൂടെ കൈവരിക്കാന്‍ സാധിച്ചില്ലെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

Related articles

See all
Popular News

ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്; വായുനിലവാരം 'അതീവ ഗുരുതരം',...

Popular News

ദീപാവലി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം വന്‍ തീപിടിത്തങ്ങള്‍: 3 മരണം, നിരവധി പേര്‍ക്ക് പരി...

Popular News

‘ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ ഓർമക്കുറിപ്പ്’; ബിജെപി ആരോപണത്തിന് മറുപടിയുമായി...

Popular News

ദീപാവലി ആഘോഷത്തിന്റെ നിറപ്പകിട്ടിനിടയിൽ നമ്മൾ ശ്വസിക്കുന്നത് വിഷവായുവാണോ?; ആഘോഷങ്ങളിലും വേ...

Save your stories

Sign in