Logo
Wed, Jun 10, 2026 • 12:54 AM
LIVE TV
Watch

No business videos available

No Middle East videos available

നവകേരള 'രക്ഷാപ്രവര്‍ത്തനം': പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുന്‍കൂര്‍ ജാമ്യം; നിയമപോരാട്ടം തുടരുമെന്ന് എ.ഡി. തോമസ് എം.എല്‍.എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 09, 2026
1 min read
SHARE:
SAVE: Login to save

നവകേരള 'രക്ഷാപ്രവര്‍ത്തനം': പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുന്‍കൂര്‍ ജാമ്യം; നിയമപോരാട്ടം തുടരുമെന്ന് എ.ഡി. തോമസ് എം.എല്‍.എ

ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു നേതാക്കളെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുന്‍കൂര്‍ ജാമ്യം. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിധി പറഞ്ഞത്.

മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. സന്ദീപ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവരാണ് മറ്റ് പ്രതികള്‍. നവകേരള സദസിനിടെ പ്രതിഷേധിച്ച എ.ഡി. തോമസ് എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജയ് ജ്യൂവല്‍ കുര്യാക്കോസ് എന്നിവരെയാണ് സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

കേസിലെ പ്രതികള്‍ക്കെതിരെ ആദ്യ അന്വേഷണ സംഘം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച ശേഷം പ്രതികള്‍ക്കെതിരെ നരഹത്യാശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ഇതേ തുടര്‍ന്നാണ് പ്രതികള്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കോടതി വിധിയില്‍ സംശയം പ്രകടിപ്പിച്ച് എ.ഡി. തോമസ് എം.എല്‍.എ

കോടതി വിധി നിരാശാജനകമാണെന്ന് മര്‍ദ്ദനമേറ്റ എ.ഡി. തോമസ് എം.എല്‍.എ പ്രതികരിച്ചു. ഈ കോടതിയുടെ മുന്‍വിധികള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന് പറഞ്ഞ അദ്ദേഹം, കോടതി നടപടികളിലും മുന്‍വിധികളിലും സംശയം പ്രകടിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ട് പലതും പറയുന്നില്ലെന്നും പല കാര്യങ്ങളും തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്ന് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. ജാമ്യം കിട്ടിയതുകൊണ്ട് ഈ വിഷയം ഇവിടെ അവസാനിക്കില്ല. പാര്‍ട്ടിയുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ ഈ നിയമപോരാട്ടം ഏതറ്റം വരെയും തുടര്‍ന്നുകൊണ്ട് പോകും. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി. തോമസ് എം.എല്‍.എ അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10