Logo
Tue, Sep 01, 2026 • 08:02 AM
LIVE TV
Watch

No business videos available

No Middle East videos available

മെസ്സിയുടെ പേരില്‍ തട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍; പ്രത്യേക സംഘം ഉടൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 01, 2026
1 min read
SHARE:
SAVE: Login to save

മെസ്സിയുടെ പേരില്‍ തട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍; പ്രത്യേക സംഘം ഉടൻ

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ തട്ടിപ്പ് ആരോപണങ്ങളില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ വൈകാതെ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ശിപാര്‍ശ ആഭ്യന്തര വകുപ്പ് പരിശോധിച്ചുവരികയാണ്. കള്ളപ്പണ ഇടപാട്, സര്‍ക്കാര്‍ നടപടികളിലെ വീഴ്ച തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്ന സംഘത്തില്‍ സാമ്പത്തിക, സൈബര്‍ കുറ്റാന്വേഷണ വിഭാഗങ്ങളിലെ വിദഗ്ധരുണ്ടാകും.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. ജിഎസ്ടി വെട്ടിപ്പിന് പുറമെ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപടല്‍. സര്‍ക്കാര്‍ സംവിധാനങ്ങളെ മറയാക്കി തട്ടിപ്പ് നടത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്ന കാര്യവും സംഘം പരിശോധിക്കും.  

പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് ശേഷം വിദേശ സാമ്പത്തിക ഇടപാടുകളിലെ നിയമലംഘനങ്ങള്‍ സ്ഥിരീകരിച്ചാല്‍ കേസ് ഔദ്യോഗികമായി ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് സാധ്യത. ആരോപണങ്ങളില്‍ മാനേജ്മെന്റിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10