Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുടര്‍ച്ചയായ നാലാം വിജയവുമായി ട്രിവാണ്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സിനെ തോല്‍പിച്ചത് 14 റണ്‍സിന്

തുടര്‍ച്ചയായ നാലാം വിജയവുമായി ട്രിവാണ്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സിനെ തോല്‍പിച്ചത് 14 റണ്‍സിന്

കെസിഎല്ലില്‍ കരുത്തരായ ആലപ്പി റിപ്പിള്‍സിനെ കീഴടക്കി ട്രിവാണ്‍ഡ്രം റോയല്‍സ്. 14 റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാണ്‍ഡ്രം റോയല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് മാത്രമാണ് നേടാനായത്. തകര്‍പ്പന്‍ ഇന്നിങ്‌സുമായി ടീമിന് വിജയമൊരുക്കിയ ?ഗോവിന്ദ് ദേവ് പൈയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 

സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള ഓരോ മത്സരവും നിര്‍ണ്ണായകമായതിനാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ ബാറ്റര്‍മാര്‍ കരുതലോടെയായിരുന്നു തുടങ്ങിയത്. ആദ്യ അഞ്ച് ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. എന്നാല്‍ രണ്ട് റണ്‍സെടുത്ത കൃഷ്ണപ്രസാദ് പുറത്തായപ്പോള്‍ ഗോവിന്ദ് ദേവ് പൈയെ ഇറക്കാനുള്ള തീരുമാനം ടീമിന് തുണയായി. രണ്ടാം വിക്കറ്റില്‍ ഗോവിന്ദും അഭിഷേക് പി. നായരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് റോയല്‍സിന്റെ മികച്ച സ്‌കോറിന് അടിത്തറയിട്ടത്. വേഗത്തില്‍ റണ്‍സുയര്‍ത്തിയ ഇരുവരും ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടിയ അഭിഷേക് (57), സിബിന്‍ ഗിരീഷിന്റെ പന്തില്‍ ടി.കെ. അക്ഷയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

തുടര്‍ന്നെത്തിയ വിഷ്ണു വിനോദ് കൂറ്റന്‍ ഷോട്ടുകളുമായി തുടങ്ങിയെങ്കിലും 18 റണ്‍സെടുത്ത് മടങ്ങി. അതേ ഓവറില്‍ തന്നെ അക്ഷയ് മനോഹറെയും പുറത്താക്കി സിബിന്‍ ഗിരീഷ് റോയല്‍സിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തുടര്‍ന്ന് നാലാം വിക്കറ്റിലൊന്നിച്ച ഗോവിന്ദ് പൈയും സിജോമോന്‍ ജോസഫും ചേര്‍ന്ന തകര്‍പ്പന്‍ കൂട്ടുകെട്ടാണ് റോയല്‍സിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെറും 25 പന്തുകളില്‍ 63 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. പതിനെട്ടാം ഓവറില്‍ സിബിന്‍ ഗിരീഷിനെ രണ്ട് സിക്‌സറുകള്‍ പറത്തിയ സിജോമോന്‍ അടുത്ത ഓവറില്‍ അഖില്‍ ദേവിനെതിരെയും ഇതാവര്‍ത്തിച്ചു. അഭിജിത് പ്രവീണ്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം ഗോവിന്ദ് ദേവ് പൈ 15 റണ്‍സ് നേടി. ഗോവിന്ദ് 50 പന്തുകളില്‍ നിന്ന് 82ഉം സിജോമോന്‍ 13 പന്തുകളില്‍ നിന്ന് 31ഉം റണ്‍സുമായി പുറത്താകാതെ നിന്നു. റിപ്പിള്‍സിന് വേണ്ടി സിബിന്‍ ഗിരീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്‍സിന് ആദ്യ ഓവറില്‍ തന്നെ ആകാശ് പിള്ളയുടെ വിക്കറ്റ് നഷ്ടമായി. പകരമെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി തുടക്കം മുതല്‍ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. എന്നാല്‍ ആറാം ഓവറില്‍ അസറുദ്ദീന്റെ മടക്കം റിപ്പിള്‍സിന് തിരിച്ചടിയായി. എന്‍.പി. ബേസിലിന്റെ പന്തില്‍ എം. നിഖില്‍ ക്യാച്ചെടുത്താണ് 15 റണ്‍സെടുത്ത അസര്‍ മടങ്ങിയത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും കെ.എ. അരുണും ഒന്നിച്ചതോടെ റിപ്പിള്‍സിന്റെ പ്രതീക്ഷകള്‍ വീണ്ടുമുണര്‍ന്നു. ഇരുവരും ചേര്‍ന്ന് 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ മുക്കാല്‍ പങ്കും പിറന്നത് സച്ചിന്റെ ബാറ്റില്‍ നിന്നായിരുന്നു. വി. അജിത്തിനെയും സിജോമോന്‍ ജോസഫിനെയും തുടരെ സിക്‌സുകള്‍ പായിച്ച സച്ചിന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. 

എന്നാല്‍ സ്‌കോര്‍ 138-ല്‍ നില്‍ക്കെ എം. നിഖിലിന്റെ പന്തില്‍ സച്ചിന്‍ പുറത്തായതോടെ റോയല്‍സ് മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. 49 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സുമടക്കം 91 റണ്‍സെടുത്താണ് സച്ചിന്‍ മടങ്ങിയത്. അടുത്ത ഓവറില്‍ 37 റണ്‍സെടുത്ത കെ.എ. അരുണും പുറത്തായി. അഭിജിത് പ്രവീണും (18) സിബിന്‍ ഗിരീഷും (9) പൊരുതിയെങ്കിലും റിപ്പിള്‍സിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 180-ന് അവസാനിച്ചു. റോയല്‍സിന് വേണ്ടി എന്‍.പി. ബേസില്‍ നാല് വിക്കറ്റ് വീഴ്ത്തി.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in