സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ബിനോയ് വിശ്വം; പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്
ന്യൂഡല്‍ഹി: എല്‍ഡിഎഫ് കക്ഷികള്‍ തമ്മില്‍ അടിമ-ഉടമ ബന്ധമല്ല നിലനില്‍ക്കുന്നതെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി മുന്നണിക്കുള്ളില്‍ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഉപനേതൃസ്ഥാനത്തിനായുള്ള ആവശ്യത്തില്‍ നിന്ന് സിപിഐ പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന് ശേഷം വൈകുന്നേരമായിരിക്കും യോഗം നടക്കുക. നാളെ മുതല്‍ ആരംഭിക്കുന്ന സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ്, ദേശീയ കൗണ്‍സില്‍ യോഗങ്ങളിലും കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള വിഷയം പ്രധാന ചര്‍ച്ചയാകും. മുന്നണി ബന്ധത്തിലും പാര്‍ട്ടി നിലപാടുകളിലും വിട്ടുവീഴ്ചയില്ലെന്ന ശക്തമായ നിലപാടിലാണ് സിപിഐ നേതൃത്വം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.