58 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ആശ്വാസം; സംസ്ഥാനത്ത് 1081 കോടിയിലധികം രൂപ പെൻഷൻ അനുവദിച്ച് സർക്കാർ
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി സർക്കാർ 130.31 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ തുക ലഭിക്കും. നാളെ മുതൽ തന്നെ പെൻഷൻ വിതരണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവും ആരംഭിക്കുന്നു
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 51.59 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ മാസം 31 വരെയുള്ള ദിവസങ്ങളിൽ പെൻഷൻ വിതരണം നടക്കും.
പെൻഷൻ തുക നേരിട്ട് വീട്ടിലെത്തിക്കും
കഴിഞ്ഞ മാസങ്ങളിലേതുപോലെ തന്നെ ഇത്തവണയും സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് പെൻഷൻ തുക എത്തിച്ചുനൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.