Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

dontmiss

Human Rights Commission| കുന്നംകുളം പോലീസ് സ്റ്റേഷനിലെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, റിപ്പോര്‍ട്ട് തേടി

Human Rights Commission| കുന്നംകുളം പോലീസ് സ്റ്റേഷനിലെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, റിപ്പോര്‍ട്ട് തേടി
ത്യശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത ത്യശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചൊവ്വന്നൂര്‍ സ്വദേശി സുജിത്തിനെ പോലീസ് മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Save your stories

Sign in