Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്'; മന്ത്രി രമേശ് ചെന്നിത്തല

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്'; മന്ത്രി രമേശ് ചെന്നിത്തല

കൊല്ലം: പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആരെയും കൊല്ലാം എന്ന രീതിയിലാണ് നിലവിലെ സാഹചര്യമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ കാലാനുസൃതമായ ഭേദഗതി ആവശ്യമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുവനൈല്‍ ആക്ടിന്റെ മറവില്‍ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്നത് അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകരുത്. എന്നാല്‍ കേന്ദ്ര നിയമമായതിനാല്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ 'മനഃപൂര്‍വമല്ലാത്ത നരഹത്യ' എന്നാണ് ജഡ്ജ് പരാമര്‍ശിച്ചതെന്നും വിഷയത്തിലെ കോടതി ഉത്തരവുകള്‍ ഗൗരവത്തോടെ കാണുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in