Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാക്കു പാലിച്ച് കെ സി വേണുഗോപാല്‍ എംപി; വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷയ്ക്ക് വീടൊരുങ്ങി; താക്കോല്‍ദാനം ഞായറാഴ്ച്ച

വാക്കു പാലിച്ച് കെ സി വേണുഗോപാല്‍ എംപി; വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷയ്ക്ക് വീടൊരുങ്ങി; താക്കോല്‍ദാനം ഞായറാഴ്ച്ച

ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മക്ക് കയറിക്കിടക്കാന്‍ വീടൊരുങ്ങി. താക്കോല്‍ ദാന കര്‍മം ഞായറാഴ്ച കെ.സി.വേണുഗോപാല്‍ എം.പി. നിര്‍വഹിക്കും. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫി( 59) നാണ് കെ.സി.വേണുഗോപാല്‍ എം.പി വീട് നിര്‍മിച്ച് നല്‍കുന്നത്.

ഇവരുടെ വീട് ജീര്‍ണാവസ്ഥയിലായതോടെ വാടക വീട്ടിലായിരുന്നു താമസം. പഴയ വീടിന്റെ അടിത്തറയുടെ കുറച്ചുഭാഗവും ഭിത്തിയും നിലനിര്‍ത്തികൊണ്ട് ജീര്‍ണിച്ചഭാഗം പൊളിച്ച് നീക്കിയാണ് പുതിയ വീട് നിര്‍മിക്കുന്നത്. മൂന്ന് മുറി, അടുക്കള,ഹാള്‍, സിറ്റൗട്ടോടെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കി. പുന്നപ്ര കിഴക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏഴ് ലക്ഷം രൂപയോളം ചെലവ് വന്നു.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പലതവണ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. ഉഷ കിടപ്പിലായതാേടെയാണ് ബന്ധുവിനോടൊപ്പം ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്ടറുടെ ചികിത്സതേടുന്നത്. അവിടെ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്. സംഭവത്തിന്റെ തീവ്രതമനസിലാക്കിയ ബന്ധുക്കള്‍ ഉഷയെ മാര്‍ച്ച് 20 ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് 22 ന് നടത്തിയ ശസ്ത്രിക്രിയയില്‍ ഉഷയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയക്കുള്ള മുഴുവന്‍ ചെലവും കെ.സി.വേണുഗോപാല്‍ എം.പിയാണ് വഹിച്ചത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഉഷയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് എം.പി ഉറപ്പ് നല്‍കിയത്. ആ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഞായറാഴ്ച രാവിലെ 10ന് കെ.സി.വേണുഗോപാല്‍ എം.പി താക്കോല്‍ കൈമാറ്റം നടത്തും.

Related articles

See all
Popular News

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു; നിലമ്പൂരിൽ 3 പേർക്ക് രോഗബാധ, ജാഗ...

Popular News

കൊച്ചി ഫ്‌ളാറ്റ് മര്‍ദ്ദനക്കേസ്: വന്‍ വഴിത്തിരിവ്; ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീ...

Popular News

കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികന്‍ അരുണ്‍ രാജിന് വിട നല്‍കി നാട്

Popular News

പി എസ് സി പരീക്ഷ തട്ടിപ്പ് കേസ്: എംആര്‍ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച...

Save your stories

Sign in