Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ബി.ജെ.പി ഭരണത്തില്‍ കനത്ത ആഘാതമേറ്റു; തിരിച്ചുവരവിന് സമയമെടുക്കും': സോണിയ ഗാന്ധി

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ബി.ജെ.പി ഭരണത്തില്‍ കനത്ത ആഘാതമേറ്റു; തിരിച്ചുവരവിന് സമയമെടുക്കും': സോണിയ ഗാന്ധി

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ബി.ജെ.പി - ആര്‍.എസ്.എസ് ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ ഘടനയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കനത്ത ആഘാതമാണ് സംഭവിച്ചിരിക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് 'ദി ഹിന്ദു' ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയാലും രാജ്യത്തെ വ്യവസ്ഥകളെ പൂര്‍വസ്ഥിതിയിലാക്കാന്‍ സമയമെടുക്കുമെന്നും, അതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വലിയ ശ്രമങ്ങള്‍ ആവശ്യമായി വരുമെന്നും സോണിയാ ഗാന്ധി പറഞ്ഞു. നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. രാജ്യത്തിനേറ്റ നാശനഷ്ടങ്ങള്‍ അവര്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ മികച്ച ഭരണത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യത്തില്‍ താന്‍ തികഞ്ഞ ശുഭാപ്തിവിശ്വാസിയാണെന്നും സോണിയ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രസക്തി കുറഞ്ഞുവെന്ന വിമര്‍ശനങ്ങളെ സോണിയ ഗാന്ധി തള്ളി. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോണ്‍ഗ്രസിനോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ തുല്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 'തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ഭരണകൂടം പിടിമുറുക്കിയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ നിയന്ത്രണം, മതപരമായ ചൂഷണം , പണമിടപാട് എന്നിവയെല്ലാം സര്‍ക്കാരിന്റെ ആയുധങ്ങളാണ്. എന്നിരുന്നാലും കോണ്‍ഗ്രസ് പോരാടുകയും മുന്നേറുകയും ചെയ്യുന്നുണ്ട്. സമീപകാലത്ത് പല തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെട്ടുവെന്ന് വ്യക്തമായിട്ടുണ്ട്. സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി സഹകരിച്ച് കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്നും പാര്‍ട്ടിയുടെ സാധ്യതകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണെന്നും സോണിയ പറഞ്ഞു.

ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന 'ബിലോങ്ങിങ്' രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു വ്യക്തിഗത ഓര്‍മ്മക്കുറിപ്പാണ്. രാജീവ് ഗാന്ധിയുമായുള്ള അപ്രതീക്ഷിതമായ പ്രണയവും, അത് പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും രാജ്യത്തിലേക്കും തന്നെ എങ്ങനെ അടുപ്പിച്ചുവെന്നും, ഒടുവില്‍ വലിയൊരു രാഷ്ട്രീയ നേതാവായി തന്നെ എങ്ങനെ മാറ്റിയെടുത്തുവെന്നുമാണ് പുസ്തകം പ്രധാനമായും പറയുന്നത്.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമാണ് പുസ്തകത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒരു യുവ വധുവായി ഇന്ത്യയിലെത്തുമ്പോള്‍ തനിക്ക് രാജ്യത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും, താന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതെല്ലാം അവരില്‍ നിന്ന് പഠിച്ചതാണെന്നും സോണിയ പറയുന്നു. അവരുടെ ധൈര്യം, സഹാനുഭൂതി, മതേതര-ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, എല്ലാറ്റിനുമുപരിയായി കടമയോടുള്ള അര്‍പ്പണബോധം എന്നിവ പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് കരുത്തായെന്നും അവര്‍ ഓര്‍ക്കുന്നു. 1975-77 ലെ അടിയന്തരാവസ്ഥയെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

1999-ല്‍ ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ വിദേശ വംശജയെന്ന വിഷയം ഉന്നയിച്ചപ്പോള്‍ താന്‍ ഏറെ വേദനിച്ചുവെന്ന് സോണിയ തുറന്നുപറഞ്ഞു. 'എന്നെ ഇപ്പോഴും ഒരു അന്യയായി അവര്‍ കാണുന്നു എന്നത് എന്നെ ഞെട്ടിച്ചു. എന്നിരുന്നാലും എന്റെ വ്യക്തിപരമായ വികാരങ്ങള്‍ വലിയ ലക്ഷ്യങ്ങളില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാന്‍ പാടില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു,' അവര്‍ പറഞ്ഞു. 2004-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതില്‍ തനിക്ക് ഒരിക്കലും ഖേദം തോന്നിയിട്ടില്ലെന്നും സോണിയ വ്യക്തമാക്കി. ആ തീരുമാനം മാറ്റേണ്ടിയിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെയും താന്‍ പാര്‍ട്ടിയെയും നയിച്ചുകൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനം ഏറെ മികച്ച അനുഭവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗമായ കുപ്രസിദ്ധ കുറ്റവാളി 'ഹാരി ബോക്‌സര്‍' അമേരിക്കയില്‍ പിടിയിൽ

Popular News

എഥനോള്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി; കര്‍ണാടകയിലെ പരിശോധനാ ഫലം...

Popular News

'മോദിയെ ആശയക്കുഴപ്പത്തിലാക്കരുത്, സംവാദത്തിന് സമ്മതിപ്പിക്കൂ'; അമിത് ഷായോട് രാഹുല്‍ ഗാന്ധി

Popular News

ബംഗളൂരുവില്‍ കൊലപാതക പരമ്പര; ഭാര്യയെയും വീട്ടുകാരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; കാബ് ഡ്...

Save your stories

Sign in