Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരം; വായു ഗുണനിലവാര സൂചിക 400 കടന്നു, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരം; വായു ഗുണനിലവാര സൂചിക 400 കടന്നു, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളില്‍ വായു ഗുണനിലവാര സൂചിക അപകടനിലയായ 400-ന് മുകളിലായി തുടരുകയാണ്. മലിനീകരണം രൂക്ഷമായതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് വായുമലിനീകരണം കൂടുതല്‍ വഷളായത്. കഴിഞ്ഞ അഞ്ച് ദിവസമായി ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും 22-ലധികം മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളില്‍ എക്യുഐ 400-ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഐഐടി ഡല്‍ഹി, പഞ്ചാബി ബാഗ്, വിവേക് വിഹാര്‍, ജഹാംഗീര്‍പുരി, രോഹിണി, മുണ്ട്ക തുടങ്ങിയ പ്രദേശങ്ങളെയാണ് വായുമലിനീകരണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കാറ്റിന്റെ വേഗത കുറഞ്ഞത്, കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് എന്നിവയാണ് സ്ഥിതി വഷളാക്കിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. കൂടാതെ കോടതി ഉത്തരവ് അവഗണിച്ച് പടക്കം പൊട്ടിച്ചതും തിരിച്ചടിയായി.

നിയന്ത്രണങ്ങളുടെ ഭാഗമായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കി. പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന എല്ലാത്തരം നിര്‍മ്മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നീ സമീപ ജില്ലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ അധ്യയനം ഹൈബ്രിഡ് രീതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. പൊതു-സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം പരിശോധിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്നവരും ശ്വാസകോശ രോഗങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും പ്രഭാത സവാരികള്‍ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചു.

അതേസമയം, ഇന്നും നാളെയും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ബി.ജെ.പി ഭരണത്തില്‍ കനത്ത ആഘാതമേറ്റു; തിരിച്ചുവരവിന്...

Popular News

ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗമായ കുപ്രസിദ്ധ കുറ്റവാളി 'ഹാരി ബോക്‌സര്‍' അമേരിക്കയില്‍ പിടിയിൽ

Popular News

എഥനോള്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി; കര്‍ണാടകയിലെ പരിശോധനാ ഫലം...

Popular News

'മോദിയെ ആശയക്കുഴപ്പത്തിലാക്കരുത്, സംവാദത്തിന് സമ്മതിപ്പിക്കൂ'; അമിത് ഷായോട് രാഹുല്‍ ഗാന്ധി

Save your stories

Sign in