Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതല്‍ പരീക്ഷ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 9-നും അവസാനിക്കും.

പത്താം ക്ലാസില്‍ 26.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 19.8 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. രാവിലെ 10.30-നാണ് പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസില്‍ ആദ്യ ദിനമായ ഫെബ്രുവരി 16-ന് പെയിന്റിങ് പരീക്ഷയും 17-ന് മാത്തമാറ്റിക്സും നടക്കും. പന്ത്രണ്ടാം ക്ലാസില്‍ ഫെബ്രുവരി 16-ന് ഫിസിക്സ് പരീക്ഷയോടെയാണ് തുടക്കം കുറിക്കുന്നത്.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ സാധാരണ സ്‌കൂളുകളില്‍ ജനുവരി 1 മുതല്‍ ഫെബ്രുവരി 13 വരെ നടക്കും. കടുത്ത ശൈത്യമേഖലകളിലെ സ്‌കൂളുകളില്‍ നവംബര്‍ 9 മുതല്‍ ഡിസംബര്‍ 19 വരെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. പരീക്ഷാ തീയതി പ്രഖ്യാപിച്ചതോടെ ഇനി തയ്യാറെടുപ്പിനായി 101 ദിവസങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളത്.


Related articles

See all
Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത...

Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന്...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലിക്ക് അനുമതി; കടുത്ത നിബന്ധനകളോ...

Save your stories

Sign in